bindu siva on 03 Mar 2009
ആത്മബന്ധങ്ങളുടെ വിലയറിയുന്നത് അത് നഷ്ടപ്പെടുമ്പോഴാണ്. ആ വിരഹം ഉള്‍ക്കൊണ്ട് ഭൂതകാലത്തെ അനുഭവങ്ങളെ, ദുഖങ്ങളെ, വേദനകളെ, ഓര്‍മ്മകളെ പ്രണയിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. മനസ്സില്‍ വിങ്ങിനിന്നതെല്ലാം ഒരു തൂലികയിലൂടെ ഞാനീ താളുകളിലേക്ക് ഇറക്കിവെയ്ക്കുന്നു. ഒരുപക്ഷേ, ഈ യാഥാര്‍ത്ഥ്യങ്ങളില്‍ ചിലതെങ്കിലും നിങ്ങളുടെ അനുഭവങ്ങളോട് സാമ്യമുള്ളവയാവാം. ഭൂതകാലത്തിന്റെ നഷ്ടം ഒരു തീരാ നഷ്ടംതന്നെയാണ്. അതിനെ നിങ്ങള്‍ തിരിച്ചറിയുന്നുവെങ്കില്‍, മറ്റുള്ളവരുടെ വേദനകളെ അടുത്തറിയുന്നുവെങ്കില്‍ ഈ ആറടിമണ്ണില്‍ അലിഞ്ഞുചേരാന്‍ ഞാന്‍ ഒരുക്കമാണ്. ഈ സൃഷ്ടിയിലൂടെ കൃതാര്‍ത്ഥയും. ഇനി,സന്തോഷങ്ങളില്‍ നിന്നകന്നുമാറി ഇരുണ്ട മേഘങ്ങളിലൂടെ, അതിനുപിന്നിലെ കണ്ണുനീര്‍പ്പാടങ്ങളെ പിന്‍തൂടര്‍ന്നുള്ള വീഥിയിലൂടെയാകാം സഞ്ചാരം……………….